ഡ്രോണ്‍ സാന്നിധ്യം ; ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു

airport
airport

ഇന്നലെ രാത്രിയില്‍ ജമ്മുവിന്റെ അതിര്‍ത്തി മേഖലകളില്‍ പാക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു.

അതിര്‍ത്തി മേഖലകളില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്നലെ രാത്രിയില്‍ ജമ്മുവിന്റെ അതിര്‍ത്തി മേഖലകളില്‍ പാക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

tRootC1469263">

ജമ്മു, സാംബ, കത്വവ, പഠാന്‍ കോട്ട് എന്നിവിടങ്ങളിലായിരുന്നു ഡ്രോണുകള്‍ എത്തിയത്. എന്നാല്‍ ഡ്രോണുകള്‍ ഒന്നും തന്നെ അതിര്‍ത്തി കടന്നിട്ടില്ലെന്നും അതിര്‍ത്തി നിലവില്‍ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു. സംഘര്‍ഷം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം ഡ്രോണ്‍ സാന്നിധ്യത്തെ തുടര്‍ന്ന് രാത്രിയോടെ അടക്കുകയായിരുന്നു.

Tags