മധ്യപ്രദേശിലെ കുടിവെള്ള ദുരന്തം : മേയർ ആർഎസ്എസ് ഓഫിസിൽ രഹസ്യ ചർച്ച നടത്തിയത് വിവാദമാവുന്നു
ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ മുൻസിപ്പൽ കോർപറേഷൻ വിതരണം ചെയ്ത വെള്ളം കുടിച്ച് നിരവധി പേർ മരിച്ചതിന് പിന്നാലെ മേയർ ആർഎസ്എസ് ഓഫിസിൽ രഹസ്യചർച്ച നടത്തിയത് വിവാദമാവുന്നു. ബുധനാഴ്ച പാതിരാത്രിയാണ് മേയർ പുഷ്യമിത്ര ഭാർഗവ് ആർഎസ്എസ് ഓഫിസിൽ രഹസ്യയോഗം നടത്തിയത്. മേയർക്കൊപ്പം ജില്ലാ കലക്ടറും ഈ യോഗത്തിൽ പങ്കെടുത്തു. യോഗത്തെ കോൺഗ്രസ് ചോദ്യം ചെയ്തു. ഇൻഡോറിലെ പൈപ്പുകളിലൂടെ വിഷം ഒഴുകുമ്പോൾ, നിരവധി പേർ മരിച്ചിരിക്കുമ്പോൾ മരിച്ചവരുടെ വീടുകളിലോ ആശുപത്രികളിലോ ഉണ്ടാവേണ്ട മേയർ പാതിരാത്രി ആർഎസ്എസ് ഓഫിസിൽ പോയത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് ജിതു പട്‌വാരി ചോദിച്ചു. എന്നാൽ, താൻ ആർഎസ്എസുകാരനാണെന്ന് മേയർ പറഞ്ഞു.
tRootC1469263">ഞായറാഴ്ച നടക്കാനുള്ള പ്രകടനങ്ങളെ കുറിച്ച് സംസാരിക്കാനാണ് യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുൻസിപ്പൽ കോർപറേഷൻ വിതരണം ചെയ്ത വെള്ളം കുടിച്ച് ഇൻഡോറിലെ ഭഗീരത്പുരയിൽ 446 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അതിൽ 396 പേരെ ഡിസ്ചാർജ് ചെയ്തു. 50 പേർ ആശുപത്രിയിൽ തുടരുന്നു. അതിൽ പത്തുപേർ ഐസിയുവിലാണ്. എട്ടു പേർ മരിച്ചെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, 18 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയെന്നാണ് സർക്കാർ രേഖകൾ കാണിക്കുന്നത്.
.jpg)


