ബീഹാറില്‍ പ്രസിദ്ധീകരിക്കുന്നത് കരട് വോട്ടര്‍ പട്ടിക ; പരാതിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഒരു മാസം സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍
പഴയ വോട്ടര്‍ പട്ടികയിലെ 91.69 ശതമാനം പേര്‍ കരട് വോട്ടര്‍ പട്ടികയിലുണ്ടെന്ന് കമ്മീഷന്‍ വിശദമാക്കുന്നത്.
ബീഹാറിലെ വോട്ടര്‍ പട്ടിക പുതുക്കിയതില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത മാസം ഒന്നിന് പ്രസിദ്ധീകരിക്കാന്‍ പോകുന്നത് കരട് വോട്ടര്‍ പട്ടികെയെന്ന് കമ്മീഷന്‍ വിശദീകരണം. പഴയ വോട്ടര്‍ പട്ടികയിലെ 91.69 ശതമാനം പേര്‍ കരട് വോട്ടര്‍ പട്ടികയിലുണ്ടെന്ന് കമ്മീഷന്‍ വിശദമാക്കുന്നത്. ഒഴിവായവരില്‍ 36 ലക്ഷം പേര്‍ താമസ സ്ഥലം മാറിയവരോ മേല്‍വിലാസത്തില്‍ കണ്ടെത്താനാകാത്തവരോ ആണ് ഉള്ളത്. മരിച്ച 22 ലക്ഷം പേരെയും പട്ടികയില്‍ നിന്ന് മാറ്റി.
tRootC1469263">
7 ലക്ഷം പേര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളതായി കണ്ടെത്തി. ഓഗസ്‌ററ് ഒന്നു മുതല്‍ ഒരു മാസം കരട് വോട്ടര്‍ പട്ടികയെ കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കും. ആരെയങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ചേര്‍ക്കാന്‍ അവസരം ഉണ്ടാകും. പ്രതിപക്ഷത്തിന്റെ 1.60 ലക്ഷം ബൂത്ത് ഏജന്റുമാര്‍ക്ക് പരാതി ഉന്നയിക്കാം. ചില പാര്‍ട്ടികള്‍ ഇപ്പോഴെ ബഹളം വയ്ക്കുന്നതെന്തിനെന്ന് കമ്മീഷന്‍ വ്യത്തങ്ങള്‍ പ്രതികരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ ഇവര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ഒരു മാസത്തെ സമയം കിട്ടുമെന്നും കമ്മീഷന്‍ വിശദമാക്കി.
.jpg)


