സംശയം; ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊന്നു

murder

സുരേഷിന് പൂനത്തെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് നിഗമനം.

ഡല്‍ഹി: ഡല്‍ഹിയിലെ പുല്‍ പ്രഹ്ലാദ്പൂരില്‍ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി. പൂനം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം.

പ്രദേശത്തെ ഡിഡിഎ ഫ്ലാറ്റിലാണ് ദമ്ബതികള്‍ താമസിച്ചിരുന്നത്. ഒന്നര വയസുള്ള മകളും ഇവര്‍ക്കുണ്ട്. ഒരു മാസം മുൻപാണ് കുടുംബം ഇവിടേക്ക് താമസം മാറിയത്. സഹായത്തിനായുള്ള നിലവിളി കേട്ടതായും മുകളിലത്തെ നിലയില്‍ നിന്നും ബഹളങ്ങള്‍ ഉണ്ടായെന്നും അയല്‍ക്കാർ അറിയിച്ചതായും പ്രദേശവാസിയായ സുഖ്പാല്‍ സിങ് പറഞ്ഞു.

''വഴക്ക് കേട്ടാണ് മുകളിലേക്ക് ഓടിയെത്തിയത്. വാതില്‍ ബലമായി തുറന്ന് അകത്ത് കയറിയപ്പോള്‍ മൃതദേഹം നിലത്തു കിടക്കുന്നതും സമീപത്തായി ഗ്യാസ് സിലിണ്ടറും കണ്ടു. ഭര്‍ത്താവ് കുട്ടിയെ മടിയിലിരുത്തി മുറിയില്‍ ഇരിക്കുന്നുണ്ടായിരുന്നു'' സിങ് വിവരിച്ചു.സുരേഷിന് പൂനത്തെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് നിഗമനം.

Tags