സംശയം ; മഹാരാഷ്ട്രയില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പാല്‍ഘര്‍ ജില്ലയിലെ നലസോപാരയിലാണ് സംഭവം. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പാല്‍ഘര്‍ പൊലീസ് അറിയിച്ചു.
അനിത വിശ്വകര്‍മ(25) എന്ന യുവതിയെയാണ് ഭര്‍ത്താവ് പ്രഭുനാഥ് വിശ്വകര്‍മ(26) കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഉറങ്ങുകയായിരുന്ന അനിതയെ പ്രതി ടവല്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് പ്രഭുനാഥിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
കുട്ടികളെ അയല്‍പക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്രതി മൃതദേഹത്തിന് സമീപം കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പ്രഭുനാഥ് എഴുന്നേറ്റ് ജോലിക്ക് പോയി. ജോലി കഴിഞ്ഞ വീട്ടില്‍ എത്തിയ ശേഷം പ്രതി തന്നെ വിവരം പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പ്രതിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.