'മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാതെ സ്വന്തം കാര്യം നോക്ക്'; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ
ഭീകരാക്രമണത്തില്‍ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍ മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് പകരം, സ്വന്തം കാര്യം നോക്കണമെന്നും തങ്ങളുടെ മണ്ണിലുള്ള ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രണ്‍ദീര്‍ ജയ്‌സ്വാള്‍.
'കറാച്ചിയിലുണ്ടായ സമീപകാല സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പാകിസ്ഥാന്റെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവയെ പൂര്‍ണമായും തള്ളിക്കളയുന്നു. മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് പകരം, പാകിസ്ഥാന്‍ സ്വന്തം കാര്യം നോക്കുകയും തങ്ങളുടെ മണ്ണിലുള്ള ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരെ വിശ്വസനീയമായ നടപടിയെടുക്കുകയും ഭീകരവാദത്തെ ഭരണകൂട നയത്തിന്റെ ആയുധമാക്കുന്ന ശീലം അവസാനിപ്പിക്കുകയും ചെയ്യുന്നതാകും കൂടുതല്‍ നല്ലത്'- രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
.jpg)

