ഡ്രൈവിങ്ങ് അറിയില്ല; മോഷ്ടിച്ച കാര്‍ 10 കിലോമീറ്ററോളം തള്ളി മൂന്ന് മോഷ്ടാക്കള്‍ ; പിടിയിലായി

google news
arrest1

മോഷ്ടിച്ച വാഹനം 10 കിലോമീറ്ററോളം തള്ളി മൂന്ന് മോഷ്ടാക്കള്‍. വാഹനം മോഷ്ടിച്ചെങ്കിലും മൂന്ന് പേര്‍ക്കും ഡ്രൈവിങ്ങ് അറിയാത്തതാണ് തിരിച്ചടിയായത്. തള്ളി മടുത്തപ്പോള്‍ മൂവരും ചേര്‍ന്ന് വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാക്കളെ പൊലീസ് പിടികൂടി.

ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ ദബൗളി ഏരിയയില്‍ നിന്ന് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം ഒരു മാരുതി വാന്‍ മോഷ്ടിച്ചു. വേഗത്തില്‍ കുറച്ച് പണമായിരുന്നു ലക്ഷ്യം. എന്നാല്‍, മൂന്നുപേര്‍ക്കും വാഹനം ഓടിക്കാന്‍ അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ വണ്ടി തള്ളാന്‍ അവര്‍ തീരുമാനിച്ചു. അര്‍ദ്ധരാത്രിയില്‍ 10 കിലോമീറ്ററോളം ഇവര്‍ വണ്ടി തള്ളി. അപ്പോഴേക്കും മൂവരും തളര്‍ന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കാര്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പിറ്റേന്ന് വാഹനം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ പിടിയിലായി.

സത്യം കുമാര്‍, അമന്‍ ഗൗതം, അമിത് വര്‍മ എന്നിവരാണ് പിടിയിലായത്. സത്യം കുമാര്‍ ബി ടെക് വിദ്യാര്‍ത്ഥിയും അമന്‍ ബി കോം വിദ്യാര്‍ത്ഥിയുമാണ്. അമിത് തൊഴില്‍രഹിതനാണ്.

Tags