മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത് ; ഡല്‍ഹി പൊലീസിന് കര്‍ശന നിര്‍ദ്ദേശം

CJP protest at Jantar Mantar; Delhi Police to take action against abusive posts on social media targeting PM and leaders

പ്രതിഷേധക്കാരുടെ മൊബൈല്‍ ഫോണ്‍ തട്ടി മാറ്റരുതെന്നും ദേഷ്യപ്പെട്ട് നിലവിളിക്കുകയോ വസ്തുക്കള്‍ വലിച്ചെറിയുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

ജെന്‍സി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസിന് കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കി. മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുതെന്നാണ് പ്രധാന നിര്‍ദേശം. എന്ത് മുന്നില്‍ കണ്ടാലും 'ദയവായി സഹകരിക്കുക' എന്ന് മാത്രമേ പറയാവൂ എന്ന കര്‍ശന നിര്‍ദേശമാണ് ഡല്‍ഹി പൊലീസിന് നല്‍കിയത്.

പ്രതിഷേധക്കാരുടെ മൊബൈല്‍ ഫോണ്‍ തട്ടി മാറ്റരുതെന്നും ദേഷ്യപ്പെട്ട് നിലവിളിക്കുകയോ വസ്തുക്കള്‍ വലിച്ചെറിയുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ പ്രതിഷേധക്കാരുടെ തമാശയോടും പരിഹാസത്തോടും പ്രതികരിക്കരുത്. പൊലീസിന്റെ ദേഷ്യപ്പെട്ട മുഖം നാളെ വൈറല്‍ റീലുകള്‍ ആകാമെന്ന ജാഗ്രത വേണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വനിതാ പ്രതിഷേധക്കാരെ നേരിടുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തലമെന്നും വനിതാ പ്രതിഷേധക്കാരെ പുരുഷ പോലീസ് തൊടരുതെന്നും പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന്റെ 15 ജില്ലകള്‍ക്കും മറ്റു യൂണിറ്റുകള്‍ക്കും മാര്‍ഗ്ഗനിര്‍ദേശം നല്‍കിയത്.

Tags