മോദിജിയെ കണ്‍ഫ്യൂസ് ആക്കാതെ കണ്‍വിന്‍സ് ചെയ്യൂ'; അമിത് ഷായെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Rahul Gandhi hits out at Punjab CM Bhagwant Mann; AAP hits back at alcohol allegations

എസ്‌ഐആറുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ കുറിച്ച് അമിത് ഷാ നടത്തിയ പരസ്പര ബന്ധമില്ലാത്ത പ്രസ്താവനകളുടെ വീഡിയോകള്‍ പങ്കുവച്ച് കൊണ്ടായിരുന്നു രാഹുലിന്റെ വെല്ലുവിളി.

എസ്‌ഐആര്‍ സംബന്ധിച്ച സംവാദത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എസ്‌ഐആറുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ കുറിച്ച് അമിത് ഷാ നടത്തിയ പരസ്പര ബന്ധമില്ലാത്ത പ്രസ്താവനകളുടെ വീഡിയോകള്‍ പങ്കുവച്ച് കൊണ്ടായിരുന്നു രാഹുലിന്റെ വെല്ലുവിളി.

'അമിത് ഷാ ജീ, മോദി ജിയെ കണ്‍ഫ്യൂസ് ആക്കരുത്. എന്നോടൊപ്പം ഒരു തുറന്ന സംവാദത്തിന് അദ്ദേഹത്തെ കണ്‍വീന്‍സ് ചെയ്യിക്കൂ. എവിടെ വേണമെങ്കിലും ഏത് സമയത്തും തയ്യാര്‍. വെറുതെ ഭയപ്പെടല്ലേ'- ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

Tags