ഗാർഹിക ഗാർഹിക പാചക വാതക ബുക്കിംഗിൽ അടിമുടി മാറ്റം; പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു
May 1, 2026, 12:20 IST
ദില്ലി: ഗാർഹിക പാചക വാതക ബുക്കിംഗിലെ മാറ്റം നിലവിൽ വന്നു. മെയ് 1 മുതൽ ബുക്കിംഗിൽ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് മുതലാണ് മാറ്റം പ്രാബല്യത്തിൽ വന്നത്. നഗരപ്രദേശങ്ങളിൽ ഇനി മുതൽ 25 ദിവസത്തിലൊരിക്കൽ മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാണ്.
അനുവദിച്ച സമയപരിധിക്ക് മുമ്പുള്ള ബുക്കിംഗുകൾ സിസ്റ്റം സ്വയം ബ്ലോക്ക് ചെയ്യും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.
.jpg)

