തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൊന്നു
തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലുള്ള കിശ്ത്പുർ ഗ്രാമത്തിൽ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. ഗ്രാമമുഖ്യനും കൂട്ടാളികളും ചേർന്നാണ് കൊന്നത് എന്നാണ് പ്രാഥമിക വിവരം. പുറത്തുനിന്നെത്തിയ രണ്ടുപേരെ ഉപയോഗിച്ച് നായ്ക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ നദിക്കരയിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ മൃഗസ്‌നേഹിയായ ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപ്പഞ്ചായത്ത് സർപഞ്ചിനും പഞ്ചായത്ത് അധികൃതർക്കുമെതിരെ പോലീസ് കേസെടുത്തു.
tRootC1469263">ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ കൂട്ടക്കുരുതി നടന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തെരുവുനായ്ക്കളെ ഇല്ലാതാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ജനവാസ മേഖലയിലെ നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ നിയമവിരുദ്ധമായ ഇത്തരം ക്രൂരമാർഗങ്ങൾ സ്വീകരിക്കുന്ന പഞ്ചായത്ത് പ്രതിനിധികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
.jpg)


