ഡോക്ടര്‍ വിചാരണയ്ക്ക് കോടതിയില്‍ പോയി; രോഗികളെ പരിശോധിച്ച് മരുന്നെഴുതി നല്‍കി ഡ്രൈവർ
അയാള്‍ക്ക് എങ്ങനെയാണ് ഒപിയില്‍ പ്രവേശനം ലഭിച്ചത്, എത്ര രോഗികളെ പരിശോധിച്ചു, അവര്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
കാന്‍പൂര്‍: കാന്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഡ്രൈവര്‍ രോഗിയെ പരിശോധിച്ച് മരുന്നെഴുതി നല്‍കിയെന്ന് ആരോപണം. ഡോക്ടര്‍ കോടതിയില്‍ ഒരു വിചാരണയുടെ ഭാഗമായി പോയ സമയത്തായിരുന്നു സംഭവം.
രാമ ദേവി ചൗരാഹയ്ക്ക് സമീപമുള്ള കാന്‍ഷിറാം ആശുപത്രിയിലെ ഒപി ഡിപ്പാർട്ട്മെൻ്റ് മുറിയില്‍ ഒരാള്‍ രോഗികളുമായി സംസാരിക്കുകയും മരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചെയ്യുന്നതായി വ്യക്തമാകുന്ന വീഡിയോ ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്
എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ (ഇഎംഒ) രാംകേഷിന്റെ ഡ്രൈവറായ ദേവ് ആണ് വീഡിയോയിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞു. സംഭവം നടന്ന സമയത്ത് രാംകേഷ് ഒരു കോടതി നടപടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു.
ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ നിന്ന് മാറ്റിയതായി ആശിപത്രി അധികൃതര്‍ അറിയിച്ചു. അയാള്‍ക്ക് എങ്ങനെയാണ് ഒപിയില്‍ പ്രവേശനം ലഭിച്ചത്, എത്ര രോഗികളെ പരിശോധിച്ചു, അവര്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
.jpg)

