ബെംഗളൂരുവില്‍ ഫ്ലാറ്റില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍; എട്ട് വയസുള്ള മകൻ ഗുരുതരാവസ്ഥയിൽ, ഭാര്യ കസ്റ്റഡിയില്‍

D

എട്ട് വയസുള്ള മകനെയും കുത്തേറ്റ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബംഗാളുരു: ബെംഗളൂരുവില്‍ ഫ്ലാറ്റില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍.  കർണാടകയിലെ ധാർവാഡില്‍ പ്രമുഖ അനസ്‌തീഷ്യോളജിസ്റ്റ് ഡോ. കിരണ്‍ ഹൊന്നന്നവർ (45) ആണ് സ്വന്തം ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എട്ട് വയസുള്ള മകനെയും കുത്തേറ്റ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും നേത്രരോഗ വിദഗ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത് ദമ്പതികളും മകനുമാണെന്നും പുറത്തുനിന്ന് ആരെങ്കിലും ഫ്ലാറ്റില്‍ കടന്നതിന്റെ തെളിവുകളില്ലെന്നും പൊലീസ് അറിയിച്ചു.ഡോക്ടറുമായി ബന്ധപ്പെടാനാകാതെ വന്നതിനെ തുടർന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തത്തില്‍ കുളിച്ച നിലയില്‍ ഡോക്ടറെയും, മറ്റൊരു മുറിയില്‍ പരിക്കേറ്റ നിലയില്‍ കുട്ടിയെയും കണ്ടെത്തി.

ഭാര്യ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ഉള്‍പ്പെടെ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ആരെയും പ്രതിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Tags