ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

doctor

കുഴഞ്ഞുവീണ ഉടന്‍ തന്നെ ഡേക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ് സംഭവം. നാഗാവ് മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്‌മാന്‍ (47)ആണ് മരിച്ചത്. ഓഗസ്റ്റ് 27ന് രാത്രി 7.39നായിരുന്നു സംഭവം. വ്യായാമം ചെയ്യുന്നതിനിടെ അദ്ദേഹം പെട്ടെന്ന് ബോധരഹിതനാകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കുഴഞ്ഞുവീണ ഉടന്‍ തന്നെ ഡേക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. 

Tags