ടിവികെയുടേത് റീല്‍ സര്‍ക്കാര്‍ എന്ന ഡിഎംകെ ആരോപണം ശരിയല്ല ; സിപിഎം

cpm

ജനരോഷത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായി ഉപയോഗിക്കുകയാണ് ടിവികെ ചെയ്തത്.

ഡിഎംകെയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഎം. ഡിഎംകെ നവ ഉദാര നയങ്ങള്‍ ആണ് പിന്തുടര്‍ന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം വിമര്‍ശിച്ചു. ടിവികെയുടേത് റീല്‍ സര്‍ക്കാര്‍ എന്ന ഡിഎംകെ ആരോപണം ശരിയല്ല. ജനരോഷത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായി ഉപയോഗിക്കുകയാണ് ടിവികെ ചെയ്തത്.

ഡിഎംകെ ഭരണത്തിലെ അനധികൃത സ്വത്ത് സമ്പാദനം, അഴിമതി, പ്രകൃതിവിഭവങ്ങളുടെ ചൂഷണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ എന്നിവയിലേക്ക് ജനശ്രദ്ധ എത്തിക്കാന്‍ ടിവികെയ്ക്ക് കഴിഞ്ഞെന്നും ഷണ്മുഖം പ്രതികരിച്ചു. കോണ്‍ഗ്രസ് ഡിഎംകെയെ കൈവിട്ടതിനെ പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ വിമര്‍ശിക്കുമ്പോള്‍ ആണ് പാര്‍ട്ടിയുടെ തമിഴ്‌നാട് ഘടകം ഡിഎംകെ വിമര്‍ശനം ആവര്‍ത്തിക്കുന്നത്.

Tags