തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി
മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍, ടിഎന്‍സിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈ എന്നിവര്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് ധാരണയായത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍, ടിഎന്‍സിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈ എന്നിവര്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് ധാരണയായത്.
tRootC1469263">ഡിഎംകെ, കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും സെല്‍വപെരുന്തഗൈയും ചൊവ്വാഴ്ച എം കെ സ്റ്റാലിനുമായി അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ എംപി കനിമൊഴിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. 34 സീറ്റായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഡിഎംകെയ്ക്ക് മുന്നില്‍ വെച്ചത്. രണ്ടാംഘട്ട ചര്‍ച്ചയാണ് നടന്നത്.
.jpg)


