കര്‍ണാടകയെ ഇനി ഡികെ നയിക്കും; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്

DK Sivakumar

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകിട്ട് 4.05നാണ് ചടങ്ങ്. ലോക്ഭവനിലെ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയടക്കം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. 

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
എട്ടുതവണ എംഎല്‍എയായ ശിവകുമാര്‍ വൊക്കലിംഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. സംസ്ഥാനത്ത് പാര്‍ട്ടി രാഷ്ട്രീയ അസ്ഥിരത നേരിട്ട സാഹചര്യത്തില്‍, ശിവകുമാറാണ് ശക്തമായ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത്.

Tags