ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ അടുത്ത ആഴ്ച

d

അടുത്ത ആഴ്ച സത്യപ്രതിജ്ഞയുണ്ടായേക്കും.നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും

ബെംഗളുരു.കര്‍ണാടകയില്‍ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.

അടുത്ത ആഴ്ച സത്യപ്രതിജ്ഞയുണ്ടായേക്കും.നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. 2023 മെയ് 20-നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. മുന്‍ ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണം.

ഇതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയെ കണ്ട് രാജിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. തന്റെ അടുത്ത അനുയായികളുമായി കൂടിയാലോചിക്കാന്‍ സിദ്ധരാമയ്യ സമയം തേടുകയും ഹൈക്കമാന്‍ഡ് അത് അംഗീകരിക്കുകയുമായിരുന്നു.

Tags