കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
മന്ത്രിസഭയിൽ രണ്ടു മലയാളികളും ഇടംപിടിച്ചു. കെ ജെ ജോർജും യു ടി ഖാദറുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ച മലയാളികൾ
ബെംഗളുരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് 4.05നാണ് ചടങ്ങ്. ലോക്ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയടക്കം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മന്ത്രിസഭയിൽ രണ്ടു മലയാളികളും ഇടംപിടിച്ചു. കെ ജെ ജോർജും യു ടി ഖാദറുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ച മലയാളികൾ. സിദ്ധരാമയ്യ സർക്കാരിൽ ഊർജ മന്ത്രിയായിരുന്നകെ ജെ ജോർജ് കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ്. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് നിയമസഭ സ്‌പീക്കറായിരുന്ന യു ടി ഖാദർ കാസർകോട് ജില്ലയിലെ ഉള്ളാൽ സ്വദേശിയാണ്. മംഗലൂരു നിയമസഭമണ്ഡലത്തിൽ നിന്നും നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
.jpg)

