കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ജൂണ്‍ മൂന്നിന്
വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും.
കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ഇരുനേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജൂണ്‍ മൂന്നിന് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഈ യോഗത്തില്‍ ഡികെ ശിവകുമാറിനെ ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
ഭരണമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റും എ.ഐ.സി.സിയില്‍ നിര്‍ണ്ണായക പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം. സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ടതിനാല്‍, ഡി.കെ. ശിവകുമാറിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഒരു പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതാകും ശിവകുമാറിന് മുന്നിലുള്ള പ്രധാന ദൗത്യം.
.jpg)

