കോടതിവിധി അംഗീകരിക്കേണ്ടതുള്ളതുപോലെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചതെന്ന് ഡി.കെ. ശിവകുമാര്‍

google news
DK Shivakumar
കോടതിവിധി അംഗീകരിക്കേണ്ടതുള്ളതുപോലെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചതെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രതികരിച്ചു

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിസ്ഥാനവും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ പി.സി.സി. അധ്യക്ഷസ്ഥാനവും എന്ന ഫോര്‍മുലയ്ക്ക് വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഡി.കെ. ശിവകുമാര്‍.

 കോടതിവിധി അംഗീകരിക്കേണ്ടതുള്ളതുപോലെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചതെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രതികരിച്ചു.

വിഷയം ഞങ്ങള്‍ ഹൈക്കമാന്‍ഡിന് വിട്ടു. അവര്‍ തീരുമാനിച്ചു. വ്യക്തിതാല്‍പര്യത്തേക്കാള്‍ ഉപരി പാര്‍ട്ടിയുടെ താല്‍പര്യമാണിത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞാന്‍ അംഗീകരിക്കേണ്ടതുണ്ട്, ശിവകുമാര്‍ പറഞ്ഞു.

ഇതൊരു വിധിയാണ്. നമ്മള്‍ ഒരുപാടു പേര്‍ കോടതികളില്‍ വാദമുന്നയിക്കും.ആത്യന്തികമായി ന്യായാധിപന്‍ എന്തുപറയുന്നോ അത് അംഗീകരിക്കേണ്ടതായി വരും, ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags