തമിഴ്‌നാട്ടിൽ സിനിമാ നിർമാതാക്കൾക്ക് ദീപാവലി സമ്മാനം: 16 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
Updated: Nov 2, 2026, 18:09 IST
ചെന്നൈ: തമിഴ് സിനിമാ നിർമാതാക്കൾക്ക് ദീപാവലി സമ്മാനമായി 16 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ റിലീസ് ചെയ്ത 224 സിനിമകളുടെ നിർമാതാക്കൾക്കാണ് വർഷങ്ങളായി മുടങ്ങിയിരുന്ന സബ്സിഡി തുക നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. തമിഴ് സിനിമാ മേഖലയെയും നിർമാതാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പദ്ധതി പ്രകാരം ഓരോ നിർമാതാവിനും 7 ലക്ഷം രൂപ വീതമാണ് ലഭിക്കുക. ഏഴു വർഷമായി മുടങ്ങിക്കിടന്നിരുന്ന സബ്സിഡി അടിയന്തരമായി അനുവദിച്ച മുഖ്യമന്ത്രി വിജയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രമുഖ നിർമാതാവ് ശിവ എക്സിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവെച്ചു. ദൈവ വാക്ക്, അരവിന്ദൻ, സരോജ, അറവാൻ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് ശിവ."ഇതൊരു വെറും സബ്സിഡി തുക മാത്രമല്ല, സിനിമാ മേഖലയെ ആശ്രയിച്ചു കഴിയുന്ന അനേകം കുടുംബങ്ങൾക്ക് ലഭിച്ച ദീപാവലി സമ്മാനമാണ്. ഈ തുക ലഭിക്കുന്നതിൽ 90 ശതമാനം പേരും സിനിമ മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായവരാണ്. അവർക്കെല്ലാം ഇതൊരു പുതിയ തുടക്കമാകുമെന്നതിൽ സംശയമില്ല," എന്നും ശിവ കൂട്ടിച്ചേർത്തു.
.jpg)

