ദീപാവലി ആഘോഷം ; വിഷപ്പുകയിൽ മുങ്ങി ഡൽഹി ; വായു ഗുണനിലവാരം അതിഗുരുതരാവസ്ഥയിൽ
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ കനത്ത വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക അഞ്ഞൂറും കടന്ന് അതിഗുരുതര അവസ്ഥയിലായി. ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് ലംഘിച്ച് പരക്കെ പടക്കം പൊട്ടിച്ചതാണ് അന്തരീക്ഷം വഷളാക്കിയത്. പുകമൂലം ദൃശ്യപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു.
വായുമലിനീകരണം രൂക്ഷമായതോടെ വരും മണിക്കൂറുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഡൽഹി സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, ദീപാവലി രാത്രിയിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക തീപിടിത്തമുണ്ടായി. ഡോംഗ്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒട്ടേറെ കടകളും കുടിലുകളും കത്തിനശിച്ചു. വിരാർ, താനെ എന്നിവിടങ്ങളിലെ റസിഡൻഷ്യൽ കെട്ടിടങ്ങളിലും നവി മുംബൈയിലെ ഷോപ്പിങ് സെന്ററിലും തീപിടിത്തമുണ്ടായി.
.jpg)

