കനത്ത പരാജയത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ അതൃപ്തി ; മമത നേതൃത്വം നല്‍കിയ പ്രതിഷേധ യോഗത്തിലെത്തിയത് എട്ട് എംഎല്‍എമാര്‍ മാത്രം
ഭൂരിപക്ഷം എം.പിമാരും പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന സൂചന ശക്തമാണ്
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ അതൃപ്തി രൂക്ഷമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് 80 എംഎല്‍എമാരുള്ളപ്പോള്‍ മമത ബാനര്‍ജി നേതൃത്വം നല്‍കിയ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത് 8 എം എല്‍മാര്‍ മാത്രം. ഭൂരിപക്ഷം എം.പിമാരും പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന സൂചന ശക്തമാണ്. ലോക്‌സഭയിലും രാജ്യസഭയിലുമായി പാര്‍ട്ടിക്ക് 42 എംപിമാരുള്ളപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് 6 എം പിമാര്‍ മാത്രമാണ്.
ഞായറാഴ്ച മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗത്തില്‍ ആകെയുള്ള 80 എം.എല്‍.എമാരില്‍ 60 പേരും പങ്കെടുക്കാതെ വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളിലെ വലിയ ഭിന്നതയുടെ തെളിവായി വിലയിരുത്തപ്പെടുന്നുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്പെന്‍ഷനിലായ ഋതബ്രത ബാനര്‍ജിയും സന്ദീപന്‍ സാഹയും കൊല്‍ക്കത്തയിലെ എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് നിരവധി തൃണമൂല്‍ ജനപ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിലവില്‍ ഇരുപത് മുതല്‍ അമ്പത് വരെയുള്ള തൃണമൂല്‍ എം.എല്‍.എമാര്‍ വിമത ക്യാമ്പുമായി സമ്പര്‍ക്കത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
.jpg)

