ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അധ്യാപകനെ കുത്തി വിദ്യാര്‍ത്ഥി
പ്രിൻസിപ്പാളും അധ്യാപകനും കസേരയില്‍ നിന്ന് എഴുന്നേറ്റ ഉടൻ തന്നെ വിദ്യാർത്ഥി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു
മുംബൈ : ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നല്‍കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അധ്യാപകനെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു.മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ലിറ്റില്‍ ഫ്ലവർ സ്കൂളിലാണ് സംഭവം. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിൻസിപ്പാളിന്റെ ക്യാബിനില്‍ വെച്ച് അധ്യാപകനും വിദ്യാർത്ഥിയും തമ്മില്‍ ചർച്ച നടത്തുന്നതിനിടെയാണ് സംഭവം
പ്രിൻസിപ്പാളും അധ്യാപകനും കസേരയില്‍ നിന്ന് എഴുന്നേറ്റ ഉടൻ തന്നെ വിദ്യാർത്ഥി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.തുടർന്ന് ജീവനക്കാർ ചേർന്നാണ് അക്രമാസക്തനായ വിദ്യാർത്ഥിയെ ശാന്തനാക്കിയത്.ഓണ്‍ലൈൻ വഴി ഓർഡർ ചെയ്ത് വരുത്തിയ കത്തിയുമായാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്.
മുൻപ് സ്കൂളില്‍ പഠിച്ചിരുന്ന സമയത്തും ഈ വിദ്യാർത്ഥി ഇതേ അധ്യാപകനുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്ന് സ്കൂള്‍ അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണവും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്
.jpg)

