വിവാഹക്കാര്യം മറച്ചുവെച്ചതിനെച്ചൊല്ലിയുള്ള തർക്കം; യുവാവിന്റെ സ്വകാര്യഭാഗങ്ങള്‍ വികൃതമാക്കി യുവതി

murder

ബോധം ഭാഗികമായി മറഞ്ഞ അവസ്ഥയിലായിരുന്ന യുവാവിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ യുവതി ആക്രമിക്കുകയായിരുന്നു.

ഡല്‍ഹി: വിവാഹക്കാര്യം മറച്ചുവെച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ ആണ്‍സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങള്‍ വികൃതമാക്കി യുവതി.ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് ആക്രമണത്തിന് ഇരയായത്.

വടക്കൻ ഡല്‍ഹിയിലെ വസീറാബാദിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ബിഹാർ കതിഹാർ സ്വദേശിനിയായ ആമിന എന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഫെബ്രുവരി 24-ന് രാത്രിയായിരുന്നു സംഭവം.

tRootC1469263">

കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും ഡല്‍ഹിയില്‍ ഒന്നിച്ച്‌ താമസിച്ചു വരികയായിരുന്നു. രാത്രിയില്‍ പാലില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ആമിന ഇയാളെ അബോധാവസ്ഥയിലാക്കി. ബോധം ഭാഗികമായി മറഞ്ഞ അവസ്ഥയിലായിരുന്ന യുവാവിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ യുവതി ആക്രമിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് പിറ്റേന്ന് ഒറ്റയ്ക്കാണ് ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തി. മെഡിക്കോ-ലീഗല്‍ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags