സ്വർണം ഒളിപ്പിക്കാൻ പഠിച്ചത് യുട്യൂബിൽനിന്ന്, മുൻപ് കടത്തിയിട്ടില്ല; സിനിമാതാരം രന്യ


ഇതാദ്യമായാണ് ദുബായില്‍നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്തുന്നത്. ദുബായില്‍നിന്ന് ഇതിന് മുന്‍പ് സ്വര്‍ണംകൊണ്ടുവരികയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും റന്യ
ബെംഗളൂരു: ഇതിനുമുന്‍പ് സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ലെന്നും സ്വര്‍ണം ഒളിപ്പിക്കാനുള്ള രീതി പഠിച്ചത് യുട്യൂബ് വീഡിയോകളില്‍നിന്നാണെന്നും നടി റന്യ. 12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മാര്‍ച്ച് നാലാം തീയതിയാണ് റന്യ ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലാകുന്നത്.
നിലവില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കസ്റ്റഡിയിലാണ് റന്യ. വിദേശത്തുനിന്നു വന്ന ഫോണ്‍കോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും റന്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിളിച്ചയാളെയോ നിര്‍ദേശം നല്‍കിയ ആളെയോ തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.വിളിച്ചയാള്‍ക്ക് ആഫ്രിക്കന്‍-അമേരിക്കന്‍ ഉച്ചാരണശൈലിയായിരുന്നു ഉണ്ടായിരുന്നതെന്നും റന്യ പറഞ്ഞു.
ഇതാദ്യമായാണ് ദുബായില്‍നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്തുന്നത്. ദുബായില്‍നിന്ന് ഇതിന് മുന്‍പ് സ്വര്‍ണംകൊണ്ടുവരികയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും റന്യ കൂട്ടിച്ചേര്‍ത്തു. ജീന്‍സിലും ഷൂസിലും സ്വര്‍ണം ഒളിപ്പിച്ചിരുന്നു. ഇത് എങ്ങനെ ചെയ്യാമെന്ന് പഠിച്ചത് യു ട്യൂബ് വീഡിയോകളില്‍നിന്നാണ്, റന്യ പറഞ്ഞു.
