രാജ്യത്തെ നേരിട്ടുള്ള നികുതി വരുമാനം ഉയർന്നു; ഏപ്രിൽ മുതൽ 17.5 ലക്ഷം കോടി രൂപയുടെ സമാഹരണം

cash


ന്യൂഡൽഹി : രാജ്യത്തെ നേരിട്ടുള്ള നികുതി വരുമാനത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. 2026 ഏപ്രിൽ ഒന്ന് മുതൽ നവംബർ 10 വരെയുള്ള കാലയളവിൽ മൊത്തം നേരിട്ടുള്ള നികുതി സമാഹരണം 17.50 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വർധന.

കോർപ്പറേറ്റ് നികുതി വരുമാനത്തിലും വ്യക്തികളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള നികുതി വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. റീഫണ്ടുകൾ കിഴിച്ചുള്ള മൊത്തം നികുതി വരുമാനം 14.42 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഏകദേശം 11.76 ശതമാനം കൂടുതലാണ്.

നിലവിലെ സാമ്പത്തിക വർഷം നേരിട്ടുള്ള നികുതിയിലൂടെ 26.97 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നവംബർ 10 വരെയുള്ള കണക്കനുസരിച്ച് ഈ ലക്ഷ്യത്തിന്റെ 53 ശതമാനത്തിലധികം ഇതിനകം കൈവരിച്ചിട്ടുണ്ട്.
 

Tags