ഡിജിറ്റൽ ഡിറ്റോക്സ് ; കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ

phoneuse

 ബെംഗളൂരു: കുട്ടികളിലെ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോ​ഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ ഡിറ്റോക്സ് പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ മാനസികാരോ​ഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്ക്രീൻ ഉപയോ​ഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് വൈകിട്ട് 7 മണിക്ക് ശേഷം ഇൻ്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോ​ഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നീക്കം.

പദ്ധതിയുടെ ഭാ​ഗമായി എല്ലാ സ്കൂളുകളിലും ഡിജിറ്റൽ വെൽനസ് കമ്മിറ്റികൾ രൂപീകരിക്കും. കുട്ടികളിലെ സാങ്കേതിക അടിമത്തത്തിൻ്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുകയും കൗൺസലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം കമ്മിറ്റികളുടെ ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷാ പാഠങ്ങളും പാഠ്യപദ്ധതികളും ഭാരമാക്കാനും കരട് നയത്തിൽ നിർദേശമുണ്ട്.

Tags