തമിഴ്‌നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

D

അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ശബരിവര്‍മനെ കോടതി ജൂലൈ ഒന്‍പതാം തീയതി വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ശബരിവര്‍മനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ശബരിവര്‍മന്‍ എന്ന യുവാവാണ് മരിച്ചത്.  നാഗര്‍കോവിലിലാണ് സംഭവം. ശബരിവര്‍മന്‍ എന്ന യുവാവാണ് മരിച്ചത്.

സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. തിങ്കളാഴ്ച ശബരിവര്‍മനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിയമവിരുദ്ധമായി പുകയില വില്‍പ്പന നടത്തിയെന്ന് ആരോപിച്ചായിരുന്നു ശബരിവര്‍മനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതേ കുറ്റത്തിന് ശബരിവര്‍മനെതിരെ മുന്‍പും കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വാദം.

അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ശബരിവര്‍മനെ കോടതി ജൂലൈ ഒന്‍പതാം തീയതി വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ശബരിവര്‍മനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി ശബരിവര്‍മൻ്റെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി

പൊലീസ് ശബരിവര്‍മനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് മറുപടി പറയണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

 

Tags