ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തില്‍ ഭിന്നത തുടരുന്നു

brics

യുഎഇയുമായും ഇറാനുമായും ഇന്ത്യ പ്രത്യേക ചര്‍ച്ചകള്‍ നടത്തി

ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തില്‍ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നത് സംയുക്ത പ്രഖ്യാപനത്തെയും ബാധിക്കുന്നു. യുഎഇക്കും സൗദിക്കും ഇറാനും ഇടയില്‍ ആണ് പ്രധാന തര്‍ക്കം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള പ്രസ്താവനയിലെ നിലപാടിനെ ചൊല്ലിയാണ് തര്‍ക്കം. യുഎഇയുമായും ഇറാനുമായും ഇന്ത്യ പ്രത്യേക ചര്‍ച്ചകള്‍ നടത്തി. രണ്ടുപേര്‍ക്കും സ്വീകാര്യമായ വാചകങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ആണ് നീക്കം. നാളെ ഇറാന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. അതേസമയം, ബ്രസീല്‍ പ്രസിഡന്റ് ഉച്ചകോടിക്ക് എത്തില്ല. ഇന്ത്യ - ചൈന ചര്‍ച്ച ശനിയാഴ്ച നടക്കും.


ഇന്ത്യ - ചൈന ചര്‍ച്ചയില്‍ വ്യാപാരബന്ധം വിശദമായി വിലയിരുത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അവശ്യ ധാതുക്കള്‍ക്ക് ഉള്‍പ്പെടെ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ചര്‍ച്ചയാക്കും. വ്യാവസായിക ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കൈമാറ്റത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഉച്ചകോടിയിലും ഈ വിഷയം ഉയര്‍ന്നു വരുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ചയോടെ ലോകനേതാക്കള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദില്ലിയിലേക്ക് എത്തും. സെപ്തംബര്‍ 12, 13 തിയ്യതികളിലാണ് ബ്രിക്‌സ് ഉച്ചകോടി. റഷ്യ, ചൈന പ്രസിഡന്റുമാര്‍ അടക്കം ഇരുന്നൂറോളം ലോക നേതാക്കള്‍ ദില്ലിയില്‍ എത്തും.

Tags