'മുന്‍കൂട്ടി അനുമതി തേടിയില്ല, രാഹുലിന്റെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം'; അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Purification controversy; FIR registered against Rahul Gandhi

രാഹുലിന്റെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

കമ്മീഷനെ കാണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വൈകിട്ട് നാല് മണിക്കാണ് കമ്മീഷനെ കാണണമെന്ന് ആവശ്യപ്പെട്ടത്. കാണാനായി മുന്‍കൂട്ടി അനുമതി തേടിയില്ല. എംപിമാരെ ചെന്ന് കാണാനാവശ്യപ്പെട്ടു. രാഹുലിന്റെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്റ് അനെക്‌സില്‍ 240 എംപിമാരെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അങ്ങോട്ട് ചെല്ലണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് പ്രോട്ടോക്കോള്‍ വിരുദ്ധമായതിനാല്‍ അംഗീകരിച്ചില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥനെ അയക്കാം എന്ന അസാധാരണ നടപടിക്കും തയ്യാറായി. എങ്കിലും ഇത് രാഹുല്‍ ഗാന്ധിക്ക് സ്വീകാര്യമായില്ല. കമ്മീഷന്റെ ആസ്ഥാനത്താണ് സാധാരണ കൂടിക്കാഴ്ചകള്‍ നടത്തുന്നതെന്നും ഇതിന് തടസമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


അതേ സമയം, പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് വിട്ടയച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത എംപിമാരെയും വിട്ടയച്ചു. കിങ്‌സ് വേ ക്യാംപിലെത്തിച്ച ശേഷമാണ് നേതാക്കളെ വിട്ടയച്ചത്.

Tags