10 ലക്ഷം രൂപയുടെ വജ്രാഭരണം കാണ്മാനില്ല; നടൻ രവി മോഹന്‍റെ വീട്ടിൽ തടഞ്ഞു വച്ച ജോലിക്കാരെ പൊലീസ് രക്ഷപെടുത്തി

Diamond jewellery worth Rs 10 lakh missing; Police rescue workers who were detained at actor Ravi Mohan's house

 ചെന്നൈ:   വജ്രാഭരണം കാണാതായതിനെത്തുടർന്ന് നടൻ രവി മോഹന്‍റെ വീട്ടിൽ തടഞ്ഞുവച്ച ജോലിക്കാരെ പോലിസ് രക്ഷപ്പെടുത്തി.  തിങ്കളാഴ്ച ജോലിക്കു പോയവർ ഇതു വരെ തിരിച്ചെത്തിയിട്ടില്ലെന്ന് കാണിച്ച് ജോലിക്കാരുടെ കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്. നീലാങ്കരൈ പൊലീസാണ് താരത്തിന്‍റെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.10 ലക്ഷം രൂപയുടെ വജ്രാഭരണമാണ് കാണാതായതെന്നാണ് വിവരം.

രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയും തടഞ്ഞു വച്ച് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് നടൻ വീട്ടിലുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. മോഷണം നടന്നാൽ സ്വന്തം നിലയിൽ ചോദ്യം ചെയ്യുകയല്ല പൊലീസിനെ സമീപിക്കുകയാണ് വേണ്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്കാരെ താരത്തിന്‍റെ വീട്ടിൽ നിന്ന് രക്ഷപെടുത്തി. തൊട്ടുപിന്നാലെ നടന്‍റെ മാനേജർ മോഷണത്തിൽ പരാതി നൽകിയിട്ടുണ്ട്.

Tags