ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വിജയം, സന്തോഷം പങ്കിട്ട് സോനം വാങ്ചുക്
ആശുപത്രിയില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവച്ചാണ് സോനം എക്‌സില്‍ കുറിപ്പിട്ടത്.
നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ സന്തോഷം പങ്കിട്ട് സമര നായകരില്‍ ഒരാളായ സോനം വാങ്ചുക്. പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന സോനത്തെ, പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് രാജ്യതലസ്ഥാനത്തെ സി ജെ പി പ്രക്ഷോഭം അതിശക്തമായത്. തെരുവുകളില്‍ നിന്ന് ഉയര്‍ന്നുവന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമാണ് പ്രധാന്റെ രാജിയെന്നാണ് സോനം വാങ്ചുക് അഭിപ്രായപ്പെട്ടത്.
ഭയത്തെ അതിജീവിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ പൗരന്മാര്‍ക്കും സി ജെ പി പ്രസ്ഥാനത്തിനും രാജ്യത്തെ 'ജെന്‍ സി' തലമുറയ്ക്കും ഈ പ്രക്ഷോഭത്തിന്റെ പ്രില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം വിവരിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവച്ചാണ് സോനം എക്‌സില്‍ കുറിപ്പിട്ടത്.
.jpg)

