കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം ; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നാളെ (ജൂലൈ 24, വെള്ളിയാഴ്ച) രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുമാണ് അഖിലേന്ത്യ പഠിപ്പ് മുടക്ക് സമരം. ജൂലൈ 25, 26 തീയതികളിൽ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യുമെന്നും എസ് എഫ് ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വ്യക്തമാക്കി.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത പഠിപ്പ് മുടക്ക് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുകയാണ്. നാളെ ഫ്രറ്റേണിറ്റി മൂവ്മെന്റും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടക്കുക.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി എസ്എഫ്ഐ ലോക്ഭവൻ മാർച്ച് ഇന്ന് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് ആദർശ് എം സജിയും പരിപാടിയിൽ പങ്കെടുക്കും. എല്ലാ ജില്ലകളിലും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും നടക്കും.
ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേരളത്തിൽനിന്നുള്ള 100 എസ്‌എഫ്‌ഐ പ്രവർത്തകർ അണിചേരും. ശനിയാഴ്‌ച ഈ സംഘം യാത്രതിരിക്കും. ജന്തർമന്തറിലെ സമരത്തിന് ഐക്യദാർഢ്യവുമായി വെള്ളിയാഴ്ച രാത്രി ഏഴുമുതൽ ശനി രാവിലെ ആറുവരെ മാനവീയം വീഥിയിൽ സാംസ്‌കാരിക സംഗമം നടക്കും. ഇന്നലെ എസ് എഫ് ഐ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് അവകാശപത്രിക സമർപ്പിച്ചിരുന്നു. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കണമെന്നടക്കം 102 ആവശ്യമടങ്ങിയ അവകാശപത്രികയാണ് മുഖ്യമന്ത്രി വി ഡി സതീശന് സമർപ്പിച്ചത്.
.jpg)

