ദേവേന്ദ്ര ഗെലോട്ടിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെലോട്ട്

Devendra
Devendra

ഭോപാൽ : കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ ചെറുമകനായ ദേവേന്ദ്ര ഗെലോട്ടിന് എതിരെ സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ദിവ്യ ഗെലോട്ട്. ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവച്ചിരിക്കുന്ന നാലു വയസ്സുള്ള മകളെ സുരക്ഷിതമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദിവ്യ രേഖാമൂലം പൊലീസിൽ പരാതി നൽകി.

tRootC1469263">

ദിവ്യയുടെ ഭർത്താവ് ദേവേന്ദ്ര ഗെലോട്ട് (33), അലോട്ടിൽ നിന്നുള്ള മുൻ എംഎൽഎയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട് (55), സഹോദരീഭർത്താവ് വിശാൽ ഗെലോട്ട് (25) എന്നിവർ വർഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചു വരികയാണെന്നാണ് ദിവ്യയുടെ പരാതി. 

Tags