ചികിത്സിച്ചിട്ടും പനി മാറിയില്ല ; ബാധ കയറിയെന്നാരോപിച്ച് 14 കാരനെ മന്ത്രവാദി അടിച്ചുകൊന്നു

google news
murder

ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്ന കുട്ടിയെ ബാധ കയറിയെന്നാരോപിച്ച് മന്ത്രവാദി രൂക്ഷമായി മര്‍ദിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

മഹാരാഷ്ട്രയിലെ സാഗ്ലി ജില്ലയില്‍ താമസിക്കുന്ന ആര്യന്‍ ദീപക് ആണ് മരിച്ചത്. പനി ബാധിച്ച് ഏറെ ദിവസങ്ങളായിട്ടും 14 വയസുകാരനായ ആര്യന്‍ ദീപക്കിന് ഭേദമായില്ല. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ കര്‍ണാടക ഷിര്‍ഗൂരിലെ അപ്പാസാഹെബ് കംബ്ലയുടെ അടുക്കലെത്തിച്ചു. കുട്ടിക്ക് പ്രേതബാധയുണ്ടെന്ന് ഇയാള്‍ മാതാപിതാക്കളെ പറഞ്ഞുവിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാന്‍ ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്നു പറഞ്ഞ അപ്പാസാഹെബ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags