ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും ഗുരുതരാവസ്ഥയില്‍

delhi
delhi

നിലവില്‍ രണ്ടാംഘട്ട മലിനീകരണ മുന്നറിയിപ്പാണ് ഡല്‍ഹിയില്‍ പ്രാബല്യത്തിലുള്ളത്

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായു ഗുണനിലവാരം തുടര്‍ച്ചയായി അപകടകരമായ നിലയില്‍ തുടരുകയാണ്. ഇന്ന് രാവിലെ ഏഴു മണിവരെ നഗരം രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (എക്യുഐ) 337 ആയിരുന്നു.ഇത് 'അതീവ ഗുരുതര' വിഭാഗത്തിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) അറിയിച്ചു. നിലവില്‍ രണ്ടാംഘട്ട മലിനീകരണ മുന്നറിയിപ്പാണ് ഡല്‍ഹിയില്‍ പ്രാബല്യത്തിലുള്ളത്.

tRootC1469263">

19 കേന്ദ്രങ്ങളില്‍ ഗുരുതരമായ മലിനീകരണം

ഡല്‍ഹിയിലെ 39 നിരീക്ഷണ കേന്ദ്രങ്ങളില്‍, 19 സ്റ്റേഷനുകളിലെ AQI ലെവലുകള്‍ 400-ന് മുകളില്‍ രേഖപ്പെടുത്തി. ഇത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുള്ള അവസ്ഥയിലേക്കുള്ള മടങ്ങിവരവിനെയാണ് സൂചിപ്പിക്കുന്നത്.

കടുത്ത മലിനീകരണം രേഖപ്പെടുത്തിയ പ്രധാന പ്രദേശങ്ങള്‍: ബുരാരി (407), ആനന്ദ് വിഹാർ (421), ചാന്ദ്‌നി ചൗക്ക് (471), മുണ്ട്ക, ബവാന (418), വിവേക് വിഹാർ (437), രോഹിണി (420), സോണിയ വിഹാർ (411), അശോക് വിഹാർ (418), പഞ്ചാബി ബാഗ് (412) തുടങ്ങിയ പ്രദേശങ്ങള്‍ റെഡ് സോണിലാണ്.
ഡല്‍ഹിയിലെ വായു മലിനീകരണം വീണ്ടും പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Tags