ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

delhi

ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം.

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തന്നെ തുടരുന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും 'വളരെ മോശം' വിഭാഗത്തില്‍ തുടരുകയാണ്.

ആകെയുള്ള വായു ഗുണനിലവാര സൂചിക 301 ആയി. 24 ദിവസം 'വളരെ മോശം' നിലവാരത്തില്‍ തുടര്‍ന്ന ശേഷം, ഞായറാഴ്ച ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 279ല്‍ എത്തി 'മോശം' വിഭാഗത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും അവസ്ഥ മോശമായി.

tRootC1469263">

ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശം.

പൊടി നിയന്ത്രിക്കാനായി റോഡ് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണം. സമയബന്ധിതമായ കർമ്മ പദ്ധതി തയ്യാറാക്കാനും നിർദേശം നൽകി.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

എട്ട് പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഡൽഹിയിലെയും നാല് അയൽ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ പ്രധാന മലിനീകരണ സ്രോതസ്സുകൾ തടയുന്നതിനുള്ള നടപടികൾ വിലയിരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

Tags