ഡൽഹി തിരംഗ മാർച്ച്; കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചു
നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി. എന്നാൽ അഭിജിത് ദീപ്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ ‘തിരംഗ മാർച്ചിനിടെ’ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ മോചിപ്പിച്ചു.കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്.
നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി. എന്നാൽ അഭിജിത് ദീപ്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു. അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കും.
നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും ഐസ ഇന്നലെ (ഒക്ടോബർ 16) വ്യക്തമാക്കിയിരുന്നു.
പ്രതിഷേധക്കാരെ അടിച്ചമർത്താൻ പൊലീസ് സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ നിയോഗിച്ചിരിക്കുന്നത് എന്ന ഗുരുതരമായ ചോദ്യവും സംഘടന ഉയർത്തുന്നുണ്ട്. അതേസമയം, ജന്തർ മന്തറിൽ അതിക്രമിച്ച് കയറി മിന്നൽ പ്രതിഷേധം നടത്തിയ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
.jpg)


