ഡൽഹിയിലെ പുകമഞ്ഞ്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ

'Suffocating' Delhi; Heavy air pollution again
'Suffocating' Delhi; Heavy air pollution again

യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഡൽഹിയിലെ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും വിമാന സർവീസുകളെ ബാധിക്കുമെന്നാണ് നുന്നറിയിപ്പ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനു മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യയും അറിയിച്ചു. കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

tRootC1469263">

വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡല്‍ഹിയില്‍ ഗ്രേഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓഫീസുകളില്‍ 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് വരെ ഹൈബ്രിഡ് രീതിയിലേക്ക് മാറാന്‍ ഉത്തവിറങ്ങി.

460 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാരതോത്. ഇത് ഗുരുതര വിഭാഗത്തിലുള്ളതാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വായു മലിനീകരണത്തോതാണിത്.അതേസമയം വായു മലിനീകരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി ഇന്ന് ലോക്സഭയിൽ നോട്ടീസ് നൽകും.
 

Tags