ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയില്‍ വിധി ഇന്ന്

ummer

2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഉമർ ഖാലിദ് ഉൾപ്പെടെ 8 വിദ‍്യാർഥി സംഘടനാ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് സുപ്രിം കോടതിയിലെ ജഡ്ഡ്‌ജിമാരായ അരവിന്ദ് കുമാർ ,എൻ .വി .അൻജാരിയാ അടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത് . 

ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവർ അഞ്ച് വര്ഷത്തിലധികമായി ജയിലിലാണ്.കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഗൂഢാലോചന, യുഎപിഎ എന്നീ വകുപ്പുകൾ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഉമർ ഖാലിദ് ഉൾപ്പെടെ 8 വിദ‍്യാർഥി സംഘടനാ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

tRootC1469263">

ഡല്‍ഹി ജെൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവർ, ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.ഉമർ ഖാലിദിനെ കൂടാതെ ഷർജില്‍ ഇമാം ,ഗുല്‍ഷിഫ ഫാത്തിമ ,മീരാൻ ഹൈദർ ,അഥർഖാൻ ,അബ്ദുല്‍ ഖാലിദ് സെഫി ,മുഹമ്മദ് സലിം ഖാൻ ,ഷിഫാ ഉർ റഹ്മാൻ ,ശതാബ്‌ അഹമ്മദ് എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.

സെപ്തംബർ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചത്. സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും, ഡല്‍ഹി പൊലീസ് ആരോപിക്കുന്ന കുറ്റം ചാർത്താനാവില്ല എന്നുമാണ് ഹൈക്കോടതിയില്‍ വാദിച്ചത് . പെട്ടെന്നുണ്ടായതല്ല ,മറിച്ചു മുൻകൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമർ ഖാലിദ് ഉള്‍പ്പെടെയുള്ളവർ ചെയ്തത് എന്നായിരുന്നു ഡല്‍ഹി കോടതിയുടെ കണ്ടെത്തല്‍ .

 

Tags