ഡൽഹി പ്രക്ഷോഭം ശക്തമാകുന്നു; തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടർന്ന് കോൺഗ്രസ്
ഡൽഹിയിൽ പ്രതിഷേധ പോരാട്ടവുമായി പ്രതിപക്ഷ എംപിമാർ. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാരെ ഡൽഹി പോലീസ് ബലംപ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റുചെയ്തുനീക്കി. രാത്രി ഒമ്പതരയോടെ ഇവരെ പോലീസ് വിട്ടയച്ചു.
പാർലമെന്റിൽനിന്ന് തെരഞ്ഞെടുപ്പു കമ്മീഷണർ ഓഫീസിലേക്കു നടത്തിയ മാർച്ച് ആകാശവാണി ഭവനു മുന്നിൽ പോലീസ് തടഞ്ഞു. ഇതോടെ കുത്തിയിരിപ്പ് സമരമായി മാറി. രാഹുൽ ബാരിക്കേഡിനു മുകളിലേക്കു കയറിയും സമരം തുടർന്നു. രാഹുൽ, പ്രിയങ്ക, കെ.സി.വേണുഗോപാൽ അടക്കമുള്ള മറ്റു നേതാക്കളെയും രാത്രി ഏഴരയോടെ കസ്റ്റഡിയിലെത്തു. പ്രവർത്തകർ രാഹുലിന് വലയംതീർത്തെങ്കിലും അവരേയും മാധ്യമപ്രവർത്തകരേയും പോലീസ് നീക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല.
.jpg)


