സോണിയ ഗാന്ധിക്കെതിരായ പരാതി, കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ദില്ലി പൊലീസ്

vande mataram

വിഷയം സജീവമാക്കി നിര്‍ത്താനുള്ള തീരുമാനത്തിലാണ് ബിജെപി. 

സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ നിയമോപദേശം തേടി ദില്ലി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയില്‍ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്. വിഷയം സജീവമാക്കി നിര്‍ത്താനുള്ള തീരുമാനത്തിലാണ് ബിജെപി. 

മണിപ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ വന്ദേമാതരം ആലപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നു. അതേ സമയം കേസെടുത്താല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.


വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കൂടുതല്‍ പരാതികള്‍ വന്നേക്കാം. മംഗളൂരുവിലും ദില്ലിയിലുമായി ഇന്നലെ പരാതികള്‍ നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതി നല്‍കാനാണ് ബിജെപിയുടെ നീക്കം. രാജ്യദ്രോഹ നടപടിയെന്നാരോപിച്ച് ബിജെപിയും രാഷ്ട്രീയ ആക്രമണം തുടരുകയാണ്. സംഘാടനത്തില്‍ സംഭവിച്ച പാളിച്ചയില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

Tags