ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം; അറസ്റ്റ് 2021ലെ കേസിന്‍റെ ഭാഗമായി

Delhi Police moves to arrest Aishe Ghosh; Arrest is part of 2021 case

ദില്ലി: ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി ഡൽഹി പൊലീസ്. ചൊവ്വാഴ്ച എകെജി ഭവനിൽ എത്തിയാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയത്. 2021ലെ കേസിന്‍റെ ഭാഗമായാണ് അറസ്റ്റ് എന്നാണ് സൂചന.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൽ ഐഷി ഘോഷ് പങ്കെടുത്തിരുന്നു. അറസ്റ്റ് നീക്കമറിഞ്ഞ് ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ള സിപിഎം നേതാക്കൾ എകെജി ഭവനിലേക്ക് എത്തി പൊലീസിനെ തടഞ്ഞു. ജൂൺ 30ന് കേസ് പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ നീക്കം.

Tags