ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ മാധ്യമ പ്രര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡല്‍ഹി പൊലീസ്
പൊലീസ് നടപടിയില്‍ തടസ്സം ഉണ്ടാക്കരുതെന്നും വ്യക്തമായ അകലം പാലിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ മാധ്യമ പ്രര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡല്‍ഹി പൊലീസ്. സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ധരിക്കണമെന്നതാണ് ഒരു നിര്‍ദേശം. പൊലീസ് നടപടിയില്‍ തടസ്സം ഉണ്ടാക്കരുതെന്നും വ്യക്തമായ അകലം പാലിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രംഗത്തെത്തിയത്.
ശനിയാഴ്ച ഗ്യാനേഷ് കുമാറിനെരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. മാധ്യമ പ്രവത്തകമാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
.jpg)


