കോക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് ഉപാധികളോടെ അനുമതി നല്‍കാന്‍ ദില്ലി പൊലീസ്

cjp

പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പെരുമാറ്റം ഒഴിവാക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിന് അനുമതി നല്‍കുന്നത്. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് ഉപാധികളോടെ അനുമതി നല്‍കാന്‍ ദില്ലി പൊലീസ്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പെരുമാറ്റം ഒഴിവാക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിന് അനുമതി നല്‍കുന്നത്. 

സിജെപിയുടെ സ്ഥാപകന്‍ അഭിജിത് ദീപ്‌കെ രാവിലെ എത്തുന്നതോടെ വിമാനത്താവളത്തില്‍ അസാധാരണ മുന്നൊരുക്കങ്ങളാണ് ദില്ലി പൊലീസ് നടത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നമ്പര്‍ ഗേറ്റില്‍ ബാരിക്കേഡ് സ്ഥാപിച്ചു. സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്താണ് മുന്നൊരുക്കങ്ങളെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Tags