ഡൽഹിയിൽ പൊതുമധ്യത്തിൽ സ്വന്തം കഴുത്തറുത്ത യുവാവ് പൊലീസിന്റെ തോക്കു വാങ്ങി വെടിയുതിർത്തു

crime

ന്യൂഡൽഹി: ഡൽഹിയിലെ നാഥു കോളനി ചൗക്കിൽ പൊതുമധ്യത്തിൽ കത്തിയുപയോഗിച്ച് 29കാരൻ സ്വന്തം കഴുത്തറുത്തു. യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. പൊലീസുകാരന്റെ തോക്ക് കൈക്കലാക്കി ഇയാൾ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തിരുന്നു.

പൊലീസ് വളരെ ശ്രമപ്പെട്ടാണ് ഇയാളിൽ നിന്ന് തോക്ക് തിരിച്ചു വാങ്ങിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴുത്തറുത്ത ക്രിഷൻ ഷെർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യയിൽ നിന്ന് വേർപെട്ടു കഴിയുന്ന ഷെർവാൾ വിഷാദരോഗിയാണെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Share this story