ഓഗസ്റ്റ് 15ന് പുലര്‍ച്ചെ 4 മണിമുതൽ ഡല്‍ഹി മെട്രോ സര്‍വീസ്

kochi metro

പ്രതിരോധ മന്ത്രാലയം നല്‍കിയ സാധുവായ ഫിസിക്കല്‍ അഡ്മിറ്റ് കാര്‍ഡുകളുള്ള ക്ഷണിതാക്കള്‍ക്ക് യാത്ര സുഗമമാക്കുന്നതിനായി തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍ പ്രത്യേക ക്യൂആര്‍ ടിക്കറ്റുകളും നല്‍കും.

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി ഓഗസ്റ്റ് 15ന് പുലര്‍ച്ചെ 4 മണിക്ക് സര്‍വീസ് ആരംഭിക്കാന്‍ ഡല്‍ഹി മെട്രോ. പുലര്‍ച്ചെ 4 മണി മുതല്‍ പതിവ് സര്‍വീസ് ആരംഭിക്കുന്നതുവരെ എല്ലാ മെട്രോ ലൈനുകളിലും 30 മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രത്യേക അതിഥികള്‍ക്കും ഔദ്യോഗിക ക്ഷണിതാക്കള്‍ക്കുമായി 1.30 ലക്ഷം പ്രത്യേക പ്രീ-വെന്‍ഡഡ് ക്യുആര്‍ ടിക്കറ്റുകള്‍ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

പ്രതിരോധ മന്ത്രാലയം നല്‍കിയ സാധുവായ ഫിസിക്കല്‍ അഡ്മിറ്റ് കാര്‍ഡുകളുള്ള ക്ഷണിതാക്കള്‍ക്ക് യാത്ര സുഗമമാക്കുന്നതിനായി തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍ പ്രത്യേക ക്യൂആര്‍ ടിക്കറ്റുകളും നല്‍കും.

ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ വേദിയിലേക്ക് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകള്‍ ലാല്‍ ക്വില മെട്രോ സ്റ്റേഷന്‍, ജമാ മസ്ജിദ് മെട്രോ സ്റ്റേഷന്‍, ഡല്‍ഹി ഗേറ്റ് മെട്രോ സ്റ്റേഷന്‍ എന്നിവയാണ്. പ്രത്യേക ക്യുആര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ചുള്ള യാത്രയുടെ ചെലവ് പ്രതിരോധ മന്ത്രാലയം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് തിരിച്ചുനല്‍കുമെന്നും ഡിഎംആര്‍സി അറിയിച്ചു

Tags