ഡല്‍ഹിയില്‍ കൂട്ടക്കൊല: ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിനായി തിരച്ചില്‍

murder

27 വയസ്സുള്ള അനിതയും മൂന്ന്, നാല്, അഞ്ച് വയസ്സ് മാത്രം പ്രായമുള്ള അവരുടെ മൂന്ന് മക്കളുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ചന്ദന്‍ പാര്‍ക്ക് പ്രദേശത്ത് ഒരു സ്ത്രീയെയും അവരുടെ മൂന്ന് പെണ്‍മക്കളെയും വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മുന്‍ചുന്‍ കേവതിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

tRootC1469263">

27 വയസ്സുള്ള അനിതയും മൂന്ന്, നാല്, അഞ്ച് വയസ്സ് മാത്രം പ്രായമുള്ള അവരുടെ മൂന്ന് മക്കളുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ അയല്‍വാസികളാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍.

ബീഹാറിലെ പട്‌ന സ്വദേശികളായ ഈ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ആസാദ്പൂര്‍ മണ്ടിയിലെ പച്ചക്കറി വ്യാപാരിയാണ് മുന്‍ചുന്‍ കേവത്. സംഭവദിവസം മുതല്‍ ഇയാള്‍ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരെയും വകവരുത്തിയത്.

Tags